മാലിന്യം വലിച്ചെറിയൽമുക്ത കാമ്പയിൻ: ആലോചനാ യോഗം നടത്തി
1516472
Friday, February 21, 2025 11:48 PM IST
ഈരാറ്റുപേട്ട: ജില്ലാ കളക്ടറുടെ നിർദ്ദേശത്തെത്തുടർന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഹരിത സഭയുടെ നേതൃത്വത്തിൽ നടത്തുന്ന വലിച്ചെറിയൽമുക്ത കാമ്പയിൻ ആലോചനാ യോഗം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ ചേന്നാട് കവല വരെയുള്ള റോഡിന്റെ ഇരു വശങ്ങളിലും സ്കൂൾ കാന്പസിലും സൗന്ദര്യവത്കരണം നടത്തും.കൂടാതെ വെയിറ്റിംഗ് ഷെഡും സ്കൂളിന്റെ പ്രധാന കവാടവും ഹരിതാഭവും മാലിന്യമുക്തവും വലിച്ചെറിയൽ മുക്തവുമാക്കും.
നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൾ ഖാദർ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു. പൊളിറ്റിക്കൽ സയൻസ് അധ്യാപിക കെ.എസ്. സിന്ദുമോൾ പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ, സുഹാന ജിയാസ്, ഫാത്തിമ മാഹീൻ, പ്രിൻസിപ്പൽ എസ്.ഷീജ, എസ്എംഡിസി ചെയർമാൻ വി. എം. അബ്ദുള്ള ഖാൻ, എസ്എംസി ചെയർമാൻ യൂസുഫ്, വൈസ് പ്രിൻസിപ്പൽ സിസി പൈകട, ബിഎഡ് കോളജ് പ്രിൻസിപ്പൽ റോസ്ലിറ്റ് മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.