ലിറ്റില്‍ കൈറ്റ്സ് മികവുത്സവം
1516473
Friday, February 21, 2025 11:48 PM IST
വാകക്കാട്: സെന്റ് അല്‍ഫോന്‍സ ഹൈസ്കൂളില്‍ ലിറ്റില്‍ കൈറ്റ്സ് മികവുത്സവത്തിന്റെ ഭാഗമായി റോബോട്ടിക് ആന്‍ഡ് അനിമേഷന്‍ ഫെസ്റ്റ് നു തുടക്കം കുറിച്ചു. മികവുത്സവത്തിന്റെ ഉദ്ഘാടനം മേലുകാവ് ഹെന്‍ട്രി ബേക്കര്‍ കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജിന്‍സി ദേവസ്യ നിര്‍വഹിച്ചു.
ലിറ്റില്‍ കൈറ്റ്സ് ബാച്ച് 2023-26 കുട്ടികളുടെ നേതൃത്വത്തിലാണ് സ്കൂള്‍ തലത്തില്‍ മികവുത്സവം സംഘടിപ്പിച്ചത്. യോഗത്തില്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ടെസ്, കൈറ്റ്മാസ്റ്റര്‍ മനു കെ. ജോസ്, കൈറ്റ് മിസ്ട്രസ് ജൂലിയ അഗസ്റ്റിന്, ജോസഫ് കെ.വി., റോസ് മരിയ ഹാരിസണ്‍, ബിന്സാ മരിയ ജെന്നി, അദ്വൈത് ഷൈജു എന്നിവര്‍ പ്രസംഗിച്ചു.