സംസ്ഥാന പവർലിഫ്റ്റിംഗ്: 24 മെഡലുകൾ നേടി സോളമൻസ് ജിം
1516077
Thursday, February 20, 2025 6:38 AM IST
കോട്ടയം: പവർലിഫ്റ്റിംഗ് അസോസിയേഷൻ കേരള സോൺ കൊച്ചിയിൽ നടത്തിയ സംസ്ഥാന പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ കോട്ടയം ജില്ലയ്ക്കു നാലാം സ്ഥാനം. സബ് ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ ജില്ലയുടെ വനിതകൾ റണ്ണേഴ്സ് അപ് ട്രോഫി നേടി.
കളത്തിപ്പടിയിലെ സോളമൻസ് ജിം ഫിറ്റ്നസ് സെന്റർ ആൻഡ് സ്പോർട്സ് ക്ലബിലെ 32 അംഗങ്ങളാണു ജില്ലയ്ക്കായി മത്സരിച്ചത്. ടീം ആകെ 24 മെഡലുകളും മത്സരിച്ച പത്ത് അംഗ വനിതാ ടീമിലെ എല്ലാവരും മെഡലും നേടി.