റോഡിൽ വാഴ നട്ടു പ്രതിഷേധം
1516430
Friday, February 21, 2025 7:28 AM IST
കങ്ങഴ: പത്തനാട്-കുളത്തൂർമൂഴി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് കങ്ങഴ മണ്ഡലം കമ്മിറ്റി റോഡിൽ വാഴനട്ടു പ്രതിഷേധിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് സി.വി. തോമസുകുട്ടി സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.ജെ. വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനീഷ് ജോസ്, പഞ്ചായത്തംഗം അനു ബിനോയി, തമ്പി മുക്കാട്ട്, സി.ജെ.വർഗീസ്, സി.ജെ.തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.