സര്‍ക്കാര്‍ സ്കൂളുകളില്‍ ഫുഡ് മോര്‍ണിംഗ് പദ്ധതി
1516073
Thursday, February 20, 2025 6:38 AM IST
ചങ്ങനാശേരി: നഗരസഭയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി തയാറാക്കിയ പ്രോജക്ട് ഫുഡ് മോര്‍ണിംഗ് പദ്ധതി ആരംഭിച്ചു.
നഗരത്തിലെ സര്‍ക്കാര്‍ സ്കൂളുകളായ വാഴപ്പള്ളി ഗവണ്മെന്റ് ഹൈസ്കൂള്‍, ടൗണ്‍ എല്‍പിഎസ്, മുഹമ്മദന്‍സ് യുപിഎസ്, പെരുന്ന എല്‍പിഎസ്, പെരുന്ന വെസ്റ്റ് യുപിഎസ്, പുഴവാത് എല്‍പിഎസ് എന്നീ സ്കൂളുകളിലെ 186 എല്‍പി വിഭാഗം കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
വാഴപ്പള്ളി ഗവണ്മെന്റ് ഹൈസ്കൂളില്‍ നഗരസഭാ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ഉദ്ഘാടനം ചെയ്തു.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എത്സമ്മ ജോബ്, ടെസ വര്‍ഗീസ്, മുന്‍ചെയര്‍പേഴ്സണ്‍ ബീന ജോബി, ഹെഡ്മിസ്ട്രസ് ടി. മിനിമോള്‍, പി.എസ്. സുരേഷ്, പിടിഎ പ്രസിഡന്റ് രതീഷ്, അനിലാ ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.