വാഹനാപകടം: 16 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
1516128
Friday, February 21, 2025 12:00 AM IST
പാലാ: വാഹനാപകടത്തിൽ പരിക്കുപറ്റിയ വാഴൂർ സ്വദേശി കെ.ജി. രഘുനാഥനു നഷ്ടപരിഹാരവും പലിശയും ഉൾപ്പെടെ 16 ലക്ഷം രൂപ നൽകാൻ പാലാ മോട്ടോർ ആക്സിഡന്റ് ക്ലയിംസ് ട്രിബ്യൂണൽ ജഡ്ജി കെ.പി. പ്രദീപ് ഉത്തരവായി.
2020ൽ പൊൻകുന്നത്ത് ബൈക്ക് അപകടത്തിലാണ് രഘുനാഥന്റെ കാലിന് പരിക്ക് പറ്റിയത്. നാഷണൽ ഇൻഷ്വറൻസ് കമ്പനി തുക നൽകാൻ കോടതി ഉത്തരവായി. ഹർജിക്കാർക്കു വേണ്ടി അഡ്വക്കറ്റുമാരായ ബിജു ഇളംതുരുത്തിയിൽ, ബിസിമോൻ ചെമ്പൻകുളം, ബിബിൻ മാടപ്പള്ളി, മരിയ തോമസ് എന്നിവർ ഹാജരായി.