നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു
1516412
Friday, February 21, 2025 7:20 AM IST
കടുത്തുരുത്തി: കുറുപ്പന്തറ ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു. കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. ബോണറ്റിനും ലൈറ്റുകള്‍ക്കും സാരമായി തകരാര്‍ സംഭവിച്ചിട്ടുണ്ട്. കുറുപ്പന്തറ സ്വദേശി വലിയവീട്ടില്‍ സാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ബസ് സ്റ്റാന്‍ഡില്‍ കാര്‍ പാര്‍ക്ക് ചെയ്തശേഷം തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനത്തിലേക്ക് സാബു പോയതിനു തൊട്ടുപിന്നാലെയാണ് മരക്കൊമ്പ് ഒടിഞ്ഞുവീണത്. ബസ് സ്റ്റാന്‍ഡിനുള്ളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന ആല്‍മരം വെട്ടിമാറ്റണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.