മെഡിക്കൽക്യാമ്പ് നടത്തി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
1516407
Friday, February 21, 2025 7:10 AM IST
അതിരമ്പുഴ: സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. മന്ത്രി വി.എൻ. വാസവൻ രജത ജൂബിലി ആഘോഷങ്ങളുടെയും നേത്രപരിശോധനാ ക്യാമ്പിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് ടി.ജെ. മാത്യു തേക്കുനിൽക്കുംപറമ്പിൽ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ട്രസ്റ്റ് സെക്രട്ടറി എം.ടി. തോമസ് മുട്ടത്തേട്ട്, വൈസ് പ്രസിഡന്റ് ജോഷി ഫ്രാൻസിസ് കരോട്ടുവേമ്പേനിക്കൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.എം. മാത്യു വലിയകുളത്തിൽ എന്നിവർ പ്രസംഗിച്ചു.
അതിരമ്പുഴ പള്ളിയുമായി ചേർന്നു നടത്തിയ സൗജന്യ നേത്രപരിശോധനാ ക്യാമ്പിൽ നാനൂറോളം രോഗികൾ പരിശോധനയ്ക്ക് വിധേയരായി. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി, ഹെൽപേജ് ഇന്ത്യ, ഏഷ്യാനെറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.