ജനമിത്രാ പുരസ്കാരം ജോളി മടുക്കക്കുഴിക്ക്
1516130
Friday, February 21, 2025 12:00 AM IST
കാഞ്ഞിരപ്പള്ളി: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോ. എ.പി.ജെ. അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച ബ്ലോക്ക് പഞ്ചായത്തംഗത്തിനുള്ള ജനമിത്രാ പുരസ്കാരം കാഞ്ഞിരപ്പള്ളി ബ്ലോക്ക് മണ്ണാറക്കയം ഡിവിഷനംഗവും വൈസ് പ്രസിഡന്റുമായ ജോളി മടുക്കക്കുഴിക്ക് ലഭിച്ചു.
മണ്ണാറക്കയം ഡിവിഷനിൽ പൊതുശൗചാലയം നിർമിച്ചതും ചെറുതും വലുതുമായി ഏഴ് കുടിവെള്ള പദ്ധതികൾ പൂർത്തീകരിച്ചതും ഡിവിഷനിൽ ഒരുലക്ഷത്തിലധികം ഏത്തവാഴകൃഷി, ആയിരത്തിൽപ്പരം കർഷക കുടുംബങ്ങളിൽ ഇഞ്ചി, മഞ്ഞൾ, ചേന എന്നിവ കൃഷി ചെയ്യിപ്പിച്ചതും, കുട്ടിക്കർഷകരെ കൊണ്ട് തേൻ കൃഷി, ഒരു കോളനി പൂർണമായും വഴി, വെള്ളം, വെളിച്ചം എത്തിച്ച് നവീകരിച്ചതും രണ്ട് സാംസ്കാരിക നിലയങ്ങള്‍ നിർമിച്ചും ഉത്പാദന മേഖലയില്‍ 20 കുടുംബങ്ങള്‍ക്ക് 100 കോഴിയും കൂടും ലഭ്യമാക്കി സ്ഥിരവരുമാനക്കാരാക്കി അടക്കമുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പുരസ്കാരം സമർപ്പിച്ചു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഐ.ബി. സതീഷ് എംഎൽഎ, ഡീൻ കുര്യാക്കോസ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ തുടങ്ങിയവർ പങ്കെടുത്തു.