പി.എൻ. പണിക്കർ സിമ്പോസിയം മാർച്ച് ഒന്നു മുതൽ
1516404
Friday, February 21, 2025 7:10 AM IST
ഏറ്റുമാനൂർ: കേരള സീനിയർ ലീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടാം നവോത്ഥാനവും പി.എൻ. പണിക്കരും എന്ന വിഷയത്തിൽ കേരളത്തിലെ വിവിധ ലൈബ്രറികളിൽ സിമ്പോസിയം നടത്തും. പി.എൻ. പണിക്കരുടെ ജന്മദിനമായ മാർച്ച് ഒന്നു മുതൽ ചരമദിനമായ ജൂൺ 19 വരെയാണ് പ്രഭാഷണ പരമ്പര നടത്തുന്നത്.
പ്രഭാഷണ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം പബ്ലിക് ലൈബ്രറിയിൽ മാർച്ച് ഒന്നിന് രമേശ് ചെന്നിത്തല എംഎൽഎ നിർവഹിക്കും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ അധ്യക്ഷത വഹിക്കും. കേരള സീനിയർ ലീഡേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് ബി. രാജീവ് പ്രമേയം അവതരിപ്പിക്കും.
ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, കെ.സി. ജോസഫ്, തോമസ് ചാഴികാടൻ, ജോസ് പനച്ചിപ്പുറം, ജി. രാമൻ നായർ, ലതിക സുഭാഷ് തുടങ്ങിയവർ പ്രസംഗിക്കും.