തിരുനാളാഘോഷം
1516132
Friday, February 21, 2025 12:00 AM IST
അറയാഞ്ഞിലിമണ്ണ് സെന്റ് ജോസഫ് പള്ളിയിൽ
അറയാഞ്ഞിലിമണ്ണ്: സെന്റ് ജോസഫ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കമായി. ഇന്നു വൈകുന്നേരം 4.30ന് നൊവേന, അഞ്ചിന് വിശുദ്ധ കുർബാന, 6.30ന് സെമിത്തേരി സന്ദർശനം. നാളെ വൈകുന്നേരം 4.15ന് കഴുന്ന് പ്രദക്ഷിണം, 4.30ന് നൊവേന, 4.45ന് വിശുദ്ധ കുർബാന, 6.30ന് അറയാഞ്ഞിലിമണ്ണ് ചുറ്റി ഇടകടത്തി കവല പന്തലിലേക്ക് പ്രദക്ഷിണം, രാത്രി 8.30ന് ദിവ്യകാരുണ്യ സന്നിധിയിൽ സമാപനാശീർവാദം. 23നു രാവിലെ 10ന് വിശുദ്ധ കുർബാന, 11.30ന് കുരിശടിചുറ്റി പ്രദക്ഷിണം, 12ന് സമാപനാശീർവാദം.
പഴയകൊരട്ടി സെന്റ് മേരീസ് പള്ളിയിൽ
പഴയകൊരട്ടി: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ഇന്നുമുതൽ 23 വരെ നടക്കുമെന്ന് വികാരി ഫാ. കുര്യാക്കോസ് വടക്കേടത്ത് അറിയിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, 6.45ന് സെമിത്തേരി സന്ദർശനം, വാഹനവെഞ്ചരിപ്പ്. നാളെ ഉച്ചകഴിഞ്ഞ് 3.30ന് കഴുന്ന് പ്രദക്ഷിണം, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, 6.30ന് ഉറുന്പിപാലം കുരിശടിയിലേക്ക് പ്രദക്ഷിണം, രാത്രി 8.30ന് ആകാശവിസ്മയം. 23നു രാവിലെ ഏഴിന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് തിരുനാൾ കുർബാന - മാർ ജേക്കബ് മുരിക്കൻ, 6.30ന് കുരിശടിചുറ്റി പ്രദക്ഷിണം, രാത്രി 7.30ന് സ്നേഹവിരുന്ന്, എട്ടിന് സിനിമ - ദ് ഹോപ്.