സ്വരാജ് ട്രോഫി ഏറ്റുവാങ്ങി മരങ്ങാട്ടുപിള്ളി
1516125
Friday, February 21, 2025 12:00 AM IST
മരങ്ങാട്ടുപിള്ളി: ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും പ്രശസ്തിപത്രവും മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഏറ്റുവാങ്ങി. മന്ത്രി എം.ബി. രാജേഷ് അവാർഡ് സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, വൈസ് പ്രസിഡന്റ് ഉഷാ രാജു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
സ്ഥിരംസമിതി അംഗങ്ങളായ തുളസീദാസ്, ജാൻസി ടോജോ, പഞ്ചായത്തംഗങ്ങൾ, അസിസ്റ്റന്റ് സെക്രട്ടറി വി. രാജശ്രീ, കെ.പി. ജയകുമാർ, പി.എ. പ്രമോദ്, സിനു ഏബ്രഹാം എന്നിവരും സന്നിഹിതരായിരുന്നു.