തണ്ണീർമുക്കം ബണ്ടിലെ ലോക്ക് തുറന്നില്ല; മത്സ്യത്തൊഴിലാളികളുടെ പണി തടസപ്പെട്ടു
1516066
Thursday, February 20, 2025 6:30 AM IST
വെച്ചൂർ: തണ്ണീർമുക്കം ബണ്ടിലെ വള്ളങ്ങൾക്കും ബോട്ടുകൾക്കും കടന്നുപോകാനുള്ള ലോക്ക് പുലർച്ചെ അധികൃതർ തുറക്കാതിരുന്നത് മത്സ്യ- കക്കാ തൊഴിലാളികളുടെ പണി തടസപ്പെടുത്തി. പുലർച്ചെ ബണ്ടിലെ ഷട്ടറിന്റെ ലോക്ക് തുറക്കാതിരുന്നതോടെ നൂറിലധികം വള്ളങ്ങളാണ് ബണ്ടിനു സമീപം കായലിൽ കൂടിക്കിടന്നത്.
പണിക്കു പോകാനാവാതെ വന്നതോടെ തൊഴിലാളികൾ പ്രതിഷേധവുമായെത്തിയത് ഒച്ചപ്പാടിനിടയാക്കി. പോലീസും സ്ഥലത്തെത്തി. പിന്നീട് തൊഴിലാളികളുമായി അധികൃതർ നടത്തിയ ചർച്ചയിൽ പുലർച്ചെ 5.30ന് വള്ളങ്ങൾക്ക് കടന്നുപോകാൻ ലോക്ക് തുറക്കാമെന്ന് ഉറപ്പു നൽകിയതോടെയാണ് തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചത്.