ജനവിരുദ്ധ ബജറ്റ്: കോൺഗ്രസ് ധർണ നടത്തി
1516059
Thursday, February 20, 2025 6:22 AM IST
കോട്ടയം: ഭൂനികുതി 50 ശതമാനം കൂട്ടാനുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരേ വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയ ധർണയുടെ ജില്ലാതല ഉദ്ഘാടനം ഏറ്റുമാനൂർ വില്ലേജ് ഓഫീസ് പടിക്കൽ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, കെ.സി. ജോസഫ്, ടോമി കല്ലാനി, ജോസി സെബാസ്റ്റ്യൻ, പി.എ. സലീം, ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി തുടങ്ങിയവർ ജില്ലയിലെ വിവിധ വില്ലേജ് ഓഫീസ് പിടിക്കൽ ധർണ ഉദ്ഘാടനം ചെയ്തു.
തോട്ടയ്ക്കാട്: ജനദ്രോഹ ബജറ്റ് നിര്‍ദേശങ്ങള്‍ക്കും ഭൂനികുതി വര്‍ധനയ്ക്കുമെതിരേ കെപിസിസി ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണയുടെ ഭാഗമായി പുതുപ്പള്ളിയില്‍ തോട്ടയ്ക്കാട് വില്ലേജ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കൂരോപ്പട: അന്യായമായ ഭൂനികുതി വർധനവിനെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും വില്ലേജ് ഓഫീസിനു മുന്നിൽ ധർണയും നടത്തി. മണ്ഡലം പ്രസിഡന്റ് ടി.എസ്. ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
ഡിസിസി മെംബർ കെ.കെ. അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കുഞ്ഞ് പുതുശേരി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു, പഞ്ചായത്തംഗംങ്ങളായ ബാബു വട്ടുകുന്നേൽ, സന്ധ്യാ സുരേഷ്, സോജി ജോസഫ് എന്നിവർ പ്രസംഗിച്ചു.
കുമാരനല്ലൂര്‍: അന്യായമായി വര്‍ധിപ്പിച്ച ഭൂനികുതിയും ജനവിരുദ്ധ ബജറ്റ് നിര്‍ദേശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുമാരനല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പായിക്കാട് വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
മണ്ഡലം പ്രസിഡന്റ് സാബു മാത്യു അധ്യക്ഷത വഹിച്ച യോഗം നഗരസഭാ കൗണ്‍സിലര്‍ ടി.സി. റോയി ഉദ്ഘാടനം ചെയ്തു. തമ്പാന് തോമസ്, കെ.ബി. രാജന്, തങ്കച്ചന് ചെട്ടിയാത്ത്, ഷോബി ലൂക്കോസ്, ബിജു കണ്ണാമ്പടം, അജീഷ് ഐസക്, ഷെറീഫാ ഷംസുദീന്‍, ബിനോയി ജോസഫ്, ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പള്ളിക്കത്തോട്: കേരള ബജറ്റിലെ അന്യായമായ നികുതി നിർദേശങ്ങൾക്കും ഭൂനികുതി വർധനയ്ക്കുമെതിരേ കോൺഗ്രസ് നേതൃത്വത്തിൽ ആനിക്കാട് വില്ലേജ് ഓഫീസിനു മുന്പിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ജോജി മാത്യു അധ്യക്ഷത വഹിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ജീ രാജ് ഉദ്ഘാടനം ചെയ്തു. സുമേഷ് കെ. നായർ, സുനിൽ മാത്യു, ബെന്നി ഒഴുക, പഞ്ചായത്ത് മെംബർ ബി. സൗമ്യ, പ്രീതാ ബിജു, സാജു മറ്റം, എം. ശ്രീകുമാർ, മഞ്ജു ജോസ് എന്നിവർ പ്രസംഗിച്ചു.
കൈപ്പുഴ: കേരള സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരേയും ഭൂനികുതി വർധിപ്പിച്ചതിൽ പ്രതിഷേധിച്ചും കോൺഗ്രസ് നീണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈപ്പുഴ വില്ലേജ് ഓഫീസിനു മുമ്പിൽ ധർണ നടത്തി. ധർണ ഡിസിസി ജനറൽസെക്രട്ടറി എം. മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിനു ജോൺ അധ്യക്ഷത വഹിച്ചു.