ബസ് കാത്തിരിപ്പു കേന്ദ്രം തുറന്നു
1516058
Thursday, February 20, 2025 6:22 AM IST
തിരുവഞ്ചൂർ: ചാണാഞ്ചേരി കവലയിൽ തിരുവഞ്ചൂർ പബ്ലിക് ലൈബ്രറി നിർമിച്ച പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നാടിനു സമർപ്പിച്ചു. പ്രസിഡന്റ് കെ.കെ. മാത്യു കോലത്തിന്റെ അധ്യക്ഷതയിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ലിസമ്മ ബേബി, സുജാത ബിജു, ജിജി നാഗമറ്റം, കെ.സി. ഐപ്പ് കിഴക്കനത്ത്, ലിസി ചെറിയാൻ, കെ.എം. ശശിധരൻ നായർ, വി.കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.