കുമരകത്തിന്റെ ദൃശ്യഭംഗി കാൻവാസിൽ പകർത്താൻ ചാൾസും ലാറയും
1516052
Thursday, February 20, 2025 6:22 AM IST
കുമരകം: കുമരകത്തിന്റെ പ്രകൃതിഭംഗി കാൻവാസിൽ പകർത്താൻ ഇംഗ്ലണ്ടിൽനിന്നു ചാൾസും ലാറ റോബിൻസണും കുമരകത്തെത്തി. ഇന്നലെ കുമരകത്തെത്തിയ ഇവർ ബാങ്കുപടിക്ക് സമീപമുള്ള ഒരു ചായക്കടയുടെ ചിത്രം തങ്ങളുടെ കാൻവാസിൽ പകർത്തിയാണ് ചിത്രരചനയ്ക്കു തുടക്കംകുറിച്ചത്.
ലാറ ഓയിൽ പെയിന്റ് ഉപയോഗിച്ച് കാൻവാസിലും ചാൾസ് തന്റെ ചിത്ര ശേഖരത്തിന്റെ ഡയറിയിൽ മഷിപ്പേന ഉപയോഗിച്ചുമാണ് ചിത്രം വരച്ചത്. തേക്കടി, കൊച്ചി, മൂന്നാർ, കുമരകം എന്നിവിടങ്ങളിലായി രണ്ടാഴ്ചത്തെ സന്ദർശനത്തിയതാണ് തങ്ങളെന്ന് ചാൾസ് ദീപികയോട് പറഞ്ഞു. ലാറ തന്റെ പേരിൽ ഇതിനോടകം നിരവധി എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.