എറികാട് ഗവ. യുപി സ്കൂളിലെ ശതാബ്ദിയാഘോഷം; വിളംബരജാഥയും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി
1515807
Thursday, February 20, 2025 12:00 AM IST
പുതുപ്പള്ളി: എറികാട് ഗവ. യുപി സ്കൂളിലെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് വിളംബരജാഥയും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടത്തപ്പെട്ടു.
സ്കൂൾ ഹെഡ്മിസ്ട്രെസ് ബിന്ദു .പി ഫ്ലാഗ് ഓഫ് ചെയ്ത വിളംബരജാഥ പുതുപ്പള്ളി ജംഗ്ഷൻ, പയ്യപ്പാടി, മീനടം ആശുപത്രി ജംഗ്ഷൻ, തോട്ടക്കാട് ആശുപത്രി ജംഗ്ഷൻ, അമ്പലക്കവല, കൈതേപ്പാലം, ഞാലിയാകുഴി, വെട്ടത്തുകവല എന്നിവിടങ്ങളിൽ ഫ്ലാഷ്മോബും മറ്റു അനുബന്ധ പരിപാടികളും നടത്തപ്പെട്ടു.
വിളംബരജാഥ എത്തിച്ചേർന്ന പുതുപ്പള്ളിയിൽ വെട്ടം ഗ്രൂപ്പ് മാനേജ്രും പൂർവ വിദ്യാർഥിയുമായ സജി വെട്ടം, മീനടം ജംഗ്ഷനിൽ മുൻ ഹെഡ്മിസ്ട്രെസ് അന്നമ്മ ജോൺ, പയ്യപ്പടി വാർഡ് മെമ്പർ സിജി വർഗീസ്, തോട്ടക്കാട് പോസ്റ്റുമാസ്റ്റർ ബിക്കു ജോർജ്, വെട്ടത്തുകവലയിൽ വിനോദ് പൊങ്ങൻപാറ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയിൽ വൈക്കം റേഞ്ച് എക്സ് സൈസ് ഓഫീസർ ബിനോയ് ഇ വി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.