കലാലയ സുന്ദരികള്‍ക്കൊപ്പം ആടിയും പാടിയും കുഞ്ചാക്കോ ബോബന്
1515803
Wednesday, February 19, 2025 11:46 PM IST
കോട്ടയം: ബിസിഎം കോളജിലെ കുട്ടികള്‍ക്കൊപ്പം നൃത്തംവച്ചും പാട്ടുപാടിയും ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന്.
ഇന്ന് റീലിസ് ചെയ്യുന്ന ഓഫീസേഴ്സ് ഓണ്‍ ഡ്യൂട്ടി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ് കുഞ്ചാക്കോ ബോബനും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ഇന്നലെ കോളജിലെത്തിയത്.
ഉച്ചയ്ക്കു 12നു കോളജിലെത്തിയ സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകര്‍ കോളജ് ഓഡിറ്റോറിയത്തില്‍ ആട്ടവും പാട്ടും നടത്തി കോളജിലെ വിദ്യാര്‍ഥിനികളെയും അധ്യാപകരെയും കൈയ്യിലെടുത്താണ് മടങ്ങിയത്.
കോളജിലെ ഗായിക കൃഷ്ണപ്രിയക്കൊപ്പം ഓര്‍ഡിനറി എന്ന സിനിമയിലെ ഗാനവും കുഞ്ചാക്കോ ബോബന് ആലപിച്ചു. കോളജ് വിദ്യാര്‍ഥിനികളായ സ്നേഹ, നിഹാര എന്നിവര്‍ക്കൊപ്പവും ചാക്കോച്ചന് മനോഹരമായി ചുവടുവയ്ക്കുകയും ചെയ്തു.
ചാക്കോച്ചന്റെ ചുവടുകള്‍ക്ക് നിറഞ്ഞ കൈയടിയും ഹര്ഷാരവുമാണ് കാമ്പസ് നല്‍കിയത്. ഇമോഷണല്‍ ക്രൈം ഡ്രാമ ഗണത്തില്‍ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. മാര്ട്ടിന് പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്ട്ടിന് പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
പ്രിയാമണി നായികയായി എത്തുന്ന ചിത്രത്തില്‍ ജഗദീഷ് വിശാഖ് നായര്‍, കെ.യു. മനോജ്, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്, വിഷ്ണു ജി. വാരിയര്‍, ലയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപ്പന്, ഹെല്ല ബെല്ല, മീനാക്ഷി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ്, വൈസ് പ്രിന്‍സിപ്പല്‍ അന്നു തോമസ്, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, യൂണിയന് ആഡ്വൈസര്‍ നീതു വര്‍ഗീസ്, സുമന് ഏബ്രഹാം, കോളജ് ചെയര്‍പേഴ്സണ്‍ നിഹാര ബി. ദേവ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.