ഭൂനികുതി വർധനയ്ക്കെതിരേ കോൺഗ്രസ് ധർണ
1515798
Wednesday, February 19, 2025 11:26 PM IST
കുറവിലങ്ങാട്: നികുതി വർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. കെപിസിസി അംഗം ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു മൂലങ്കുഴ അധ്യക്ഷത വഹിച്ചു. അജോ അറയ്ക്കൽ, ശംഭു പ്രസാദ്, ബേബി തൊണ്ടാംകുഴി, അനിൽ കാരയ്ക്കൽ, ടോമി പൂവക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.
മരങ്ങാട്ടുപിള്ളി: കോൺഗ്രസ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറിച്ചിത്താനം വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ.വി. മാത്യു, പി. ജോസ് ജോസഫ്, സണ്ണി വടക്കേടം, കെ.പി. കൃഷ്ണൻകുട്ടി, ഷീല ബാബുരാജ്, ആഷിൻ അനിൽ മേലേടം, സിബു മാണി തുടങ്ങിയവർ പ്രസംഗിച്ചു.
ഉഴവൂർ: കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസിന് മുന്നിലെ ധർണ ബ്ലോക്ക് പ്രസിഡന്റ് ന്യൂജെന്റ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രകാശ് വടക്കേൽ അധ്യക്ഷത വഹിച്ചു. ജയിംസ് പുൽപള്ളി, എം.സി. കുര്യാക്കോസ്, തോമസ് നീറാമ്പുഴ, ബാബു വടക്കേൽ, ഹരിചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
തിടനാട്: ഭൂനികുതി 50 ശതമാനം കുത്തനെ ഉയർത്തിയ സംസ്ഥാന സർക്കാരിന്റെ ബജറ്റ് നിർദേശത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരേ കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുൻപിൽ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിൽ അധ്യക്ഷത വഹിച്ചു.
തലപ്പലം: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനും നികുതിക്കൊള്ളയ്ക്കുമെതിരേ കോൺഗ്രസ് തലപ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുൻപിൽ ധർണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.