ഭൂനികുതി വർധനയ്ക്കെതിരേ കോൺഗ്രസ് ധർണ
1515792
Wednesday, February 19, 2025 11:26 PM IST
മുണ്ടക്കയം: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂനികുതി വർധനയ്ക്കെതിരെയും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ചും മുണ്ടക്കയം വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റക്കര മുഖ്യപ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ ചുള്ളിത്തറ, ബോബി കെ. മാത്യു, ബെന്നി ചേറ്റുകുഴി, നൗഷാദ് ഇല്ലിക്കൽ, ടി.ടി. സാബു, കെ.കെ. ജനാർദനൻ, ബി. ജയചന്ദ്രൻ, റിമിൻ രാജൻ എന്നിവർ പ്രസംഗിച്ചു.
ഇളങ്ങുളം: ഇടതുപക്ഷ സർക്കാരിന്റെ അന്യായമായ ഭൂനികുതി വർധിപ്പിക്കൽ തുടങ്ങിയ ജനദ്രോഹ നടപടികൾക്കെതിരേ കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇളങ്ങുളം വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് എ.കെ. ചന്ദ്രമോഹനൻ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയിംസ് ജീരകത്തിൽ അധ്യക്ഷത വഹിച്ചു. വി.ഐ. അബ്ദുൾ കരീം, ചാക്കോ കരിമ്പീച്ചിയിൽ, യമുന പ്രസാദ്, സിനിമോൾ കാക്കശേരിയിൽ, സിന്ധു സോണി, ജിഷ്ണു പറപ്പള്ളി, മനീഷ് കൊച്ചാങ്കൽ, ബിനു തലച്ചിറ, ഭായി സുവൃതൻ ഈറ്റോലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മണിമല: ഭൂനികുതി നിയമത്തിനെതിരെ കോൺഗ്രസ് മണിമല മണ്ഡലം കമ്മിറ്റി നടത്തിയ വില്ലേജ് ഓഫീസ് ധർണ കോട്ടയം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി സുഷമ ശിവദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാലു പി. മാത്യു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മനോജ് തോമസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെംബർമാരായ പി.ജെ. ജോസഫ് കുഞ്ഞ്, പി.ജി. പ്രകാശ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ മജീദ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് റോയ്സ് ജോസഫ്, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രണദേവ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജൻ ജോസഫ്, ബോർഡ് മെംബർമാരായ രാജു സാർ, തങ്കച്ചൻ ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.
പാറത്തോട്: സംസ്ഥാനത്ത് വര്‍ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് പാറത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയ് പൂവത്തുങ്കൽ അധ്യക്ഷത വഹിച്ചു. വിപിൻ അറക്കൽ, എം.കെ. ഹാഷിം, സുധീർ ജി. കുറുപ്പ്, ഫൈസൽ ഇടക്കുന്നം, പി.ടി. ബനിയാം, ബെന്നി ഓടയ്ക്കൽ, ഷെജി തേന്മാക്കൻ, സോമർ പ്ലാപ്പള്ളി, ബൈജു ചിറക്കുഴി, സെനിലാവുദ്ദീൻ, ജോസഫ് തോമസ്, സെബാസ്റ്റ്യൻ ചെമ്മരപ്പള്ളി, ജയ്സൺ കൂരന്തൂക്ക്, ഹനീഫ ഇടക്കുന്നം എന്നിവർ പ്രസംഗിച്ചു.
കൊക്കയാര്‍: സംസ്ഥാനത്ത് വര്‍ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് കൊക്കയാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി പി.കെ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണി ആന്റണി അധ്യക്ഷത വഹിച്ചു. ഡിസിസി അംഗങ്ങളായ സണ്ണി തട്ടുങ്കല്‍, നൗഷാദ് വെംബ്ലി, ഓലിക്കല്‍ സുരേഷ്, സ്വര്‍ണലത അപ്പുകുട്ടന്‍, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
എരുമേലി: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾക്കും ഭൂനികുതി ഇരട്ടിയായി വർധിപ്പിച്ചതിനുമെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമേലി തെക്ക് വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര മുഖ്യപ്രഭാഷണം നടത്തി. ടി.വി. ജോസഫ്, ഫസീം ചുടുകാട്ടിൽ, അനിത സന്തോഷ്, മാത്യു മഞ്ഞപ്പള്ളിക്കുന്നേൽ, സാറാമ്മ ഏബ്രഹാം, ജോഷി ഇടപ്പാടികരോട്ട്, ഫിലിപ്പ് കൊക്കപ്പുഴ, രാജൻ അറക്കുളം, ബിജു വഴിപ്പറമ്പിൽ, സിജി മുക്കാലി എന്നിവർ പ്രസംഗിച്ചു.