റബർ വിലസ്ഥിരതാ ഫണ്ട് വർധിപ്പിക്കും: ജോസ് കെ. മാണി എംപി
1515790
Wednesday, February 19, 2025 11:26 PM IST
എലിക്കുളം: റബറിന്റെ വിലസ്ഥിരതാ ഫണ്ട് 180 രൂപയിൽനിന്നു വർധിപ്പിക്കാൻ സർക്കാരിൽ സമ്മർദം ചെലത്തുമെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി. കേരള കോൺഗ്രസ്-എം എലിക്കുളം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റബറിനു വില കുറഞ്ഞ സാഹചര്യത്തിൽ കെ.എം. മാണി കൊണ്ടുവന്ന വിലസ്ഥിരതാ ഫണ്ട് ഇന്നുവരെ 2070 കോടി രൂപ സർക്കാർ കർഷകർക്ക് നൽകി. വർധിപ്പിച്ച ഭൂനികുതി കുറയ്ക്കാനും കേരള കോൺഗ്രസ്-എം സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും കാട്ടിൽനിന്നു നാട്ടിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ നിയമ ഭേദഗതി കൊണ്ടുവരണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
അഞ്ചാംമൈലിൽനിന്ന് ആരംഭിച്ച പ്രകടനത്തോടെ സമ്മേളനം തുടക്കം കുറിച്ചു. മണ്ഡലം പ്രസിഡന്റ് ടോമി കപ്പിലുമാക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു, സാജൻ തൊടുക, ടോബിൻ കെ. അലക്സ്, ജോസ് പാറേക്കാട്ട്, തോമസുകുട്ടി വട്ടയ്ക്കാട്ട്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ജെസി ഷാജൻ, ബെറ്റി റോയി, സെൽവി വിൽസൺ, ജോമോൾ മാത്യു, സിനി കുന്നേൽ, അവിരാച്ചൻ കോക്കാട്ട്, ജിമ്മിച്ചൻ മണ്ഡപം, ബിനോയി ടോം, ജൂബിച്ചൻ ആനിത്തോട്ടം, ഷൈസ് കോഴിപൂവനാനി, ജോണി പനച്ചിക്കൽ, മാത്യു മണ്ഡപം, മഹേഷ് ചെത്തിമറ്റം, വിൽസൺ പതിപ്പള്ളി, സുശീലൻ പണിക്കർ, ജോസി പുതുവയലിൽ, ജേക്കബ് നെല്ലിക്കുന്നേൽ, കുര്യാച്ചൻ ചീരാംകുഴി, ടോമി തെക്കേൽ, ജോണി പിണമറുകിൽ, സിജി പുളിക്കൽ, ബിൻസ് തൊടുക, മോൻസി വളവനാൽ എന്നിവർ പ്രസംഗിച്ചു. മുതിർന്ന നേതാക്കന്മാരെ പാർട്ടി ചെയർമാൻ ആദരിച്ചു.