കോ​​ട്ട​​യം: ബു​​ക്ക് ചെ​​യ്ത കാ​​റി​​നു പ​​ക​​രം പ​​ഴ​​യ കാ​​ര്‍ ന​​ല്‍​കി ക​​ബ​​ളി​​പ്പി​​ച്ചെ​​ന്ന പ​​രാ​​തി​​യി​​ല്‍ ഇ​​ന്‍​ഡ​​സ് മോ​​ട്ടോ​​ഴ്‌​​സി​​നെ​​തി​​രേ പു​​തി​​യ കാ​​ര്‍ ന​​ല്‍​കാ​​നും 50,000 രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​കാ​​നും ഉ​​പ​​ഭോ​​ക്തൃ ക​​മ്മീ​ഷ​​ന്‍ ഉ​​ത്ത​​ര​​വി​​ട്ടു. വാ​​ഴൂ​​ര്‍ സ്വ​​ദേ​​ശി സി.​​ആ​​ര്‍. മോ​​ഹ​​ന​​നാ​​ണ് മ​​ണി​​പ്പു​​ഴ​​യി​​ലു​​ള്ള ഇ​​ന്‍​ഡ​​സ് മോ​​ട്ടോ​​ഴ്‌​​സി​​നെ​​തി​​രേ പ​​രാ​​തി ന​​ല്‍​കി​​യ​​ത്.

2023 ഡി​​സം​​ബ​​ര്‍ ആ​​റി​​ന് മാ​​രു​​തി സെ​​ലീ​​റി​​യോ ഗ്ലി​​സ്റ്റ​​റിം​​ഗ്ഗ്രേ ക​​ള​​ര്‍ കാ​​ര്‍ ബു​​ക്ക് ചെ​​യ്തു. എ​​ന്നാ​​ല്‍ പി​​ന്നീ​​ട് ഈ ​​നി​​റ​​ത്തി​​ലു​​ള്ള കാ​​ര്‍ സ്റ്റോ​​ക്കി​​ല്ലെ​​ന്നും 20 ആ​​ഴ്ച താ​​മ​​സ​​മു​​ണ്ടാ​​കു​​മെ​​ന്നും സ്ഥാ​​പ​​ന​​ത്തി​​ലെ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് അ​​റി​​യി​​ച്ചു. വെ​​ള്ള നി​​റ​​ത്തി​​ലു​​ള്ള കാ​​ര്‍ ല​​ഭ്യ​​മാ​​ണെ​​ന്നും ഡി​​സം​​ബ​​ര്‍ 21ന് ​​ന​​ല്‍​കാ​​മെ​​ന്നും അ​​റി​​യി​​ച്ചു. ഇ​​ത​​നു​​സ​​രി​​ച്ച് മു​​ഴു​​വ​​ന്‍ പ​​ണ​​വും അ​​ട​​യ്ക്കു​​ക​​യും 2024 ജ​​നു​​വ​​രി എ​​ട്ടി​​ന് കാ​​ര്‍ ഡെ​​ലി​​വ​​റി ചെ​​യ്യു​​ക​​യും ചെ​​യ്തു.

രേ​​ഖ​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ള്‍ വാ​​ഹ​​നം ഒ​​രു​​വ​​ര്‍​ഷം പ​​ഴ​​ക്ക​​മു​​ള്ള​​താ​​ണെ​​ന്ന് മ​​ന​​​സി​​ലാ​​യ​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് മോ​​ഹ​​ന​​ന്‍ ഇ​​ന്‍​ഡ​​സ് മോ​​ട്ടോ​​ഴ്‌​​സ് അ​​ധി​​കൃ​​ത​​രെ സ​​മീ​​പി​​ച്ചെ​​ങ്കി​​ലും പ്ര​​തി​​ക​​ര​​ണ​​മു​​ണ്ടാ​​യി​​ല്ല. തു​​ട​​ര്‍​ന്നാ​​ണ് ഉ​​പ​​ഭോ​​ക്തൃ​​ക​​മ്മീ​​ഷ​​നി​​ല്‍ പ​​രാ​​തി ന​​ല്‍​കി​​യ​​ത്.

ഒ​​രു വ​​ര്‍​ഷം പ​​ഴ​​ക്ക​​മു​​ള്ള വാ​​ഹ​​നം പ​​രാ​​തി​​ക്കാ​​ര​​ന് ന​​ല്‍​കി​​യ​​ത് അ​​ന്യാ​​യ​​മാ​​യ വ്യാ​​പാ​​ര സ​​മ്പ്ര​​ദാ​​യ​​വും സേ​​വ​​ന​​ക്കു​​റ​​വു​​മാ​​ണെ​​ന്ന് അ​​ഡ്വ. വി.​​എ​​സ്.​ മ​​നു​​ലാ​​ല്‍ പ്ര​​സി​​ഡ​​ന്‍റാ​​യും ആ​​ര്‍. ബി​​ന്ദു, കെ.​​എം. ആ​​ന്‍റോ എ​​ന്നി​​വ​​ര്‍ മെ​​മ്പ​​ര്‍​മാ​​രു​​മാ​​യു​​ള്ള ക​​മ്മീ​​ഷ​​ന്‍ വി​​ല​​യി​​രു​​ത്തി. ഇ​​ന്‍​ഡ​​സ് മോ​​ട്ടോ​​ഴ്സ് 30 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ സ​​മാ​​ന​​മാ​​യ പു​​തി​​യ വാ​​ഹ​​ന​വും 50,000 രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​ര​​വും 5000 രൂ​​പ കോ​​ട​​തി ചെ​​ല​​വും ന​​ല്‍​കാ​​നും ഉ​​ത്ത​​ര​​വി​​ട്ടു.