അസംപ്ഷന്‍ കോളജ് ഹരിത കാമ്പസാകുന്നു
1515691
Wednesday, February 19, 2025 6:37 AM IST
ചങ്ങനാശേരി: അസംപ്ഷന്‍ കോളജിനെ ഹരിത കാമ്പസ് ആക്കുന്നതിന്റെ ഭാഗമായി നേച്ചേഴ്സ് ഗ്രീന്‍ ഗാര്‍ഡിയന്‍സ് ഫൗണ്ടേഷന്റെയും ഓട്ടോട്രാക്ഷന്റെയും സഹകരണത്തോടെ കോളജ് ഐക്യൂ എസി വിവിധ ക്ലബ്ബുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗ്രീന്‍ ഓഡിറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തി. യുഎന്‍ പരിസ്ഥിതി പ്രോഗ്രാം മുന്‍ കണ്‍സള്‍ട്ടന്റും എന്ജിജിഎഫ്എന് ചെയര്‍മാനുമായ പ്രഫ.വി.കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.
അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. തോമസ് പാറത്തറ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. റാണി മരിയ തോമസ്, പ്രഫ. ജിസി മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന ക്ലാസുകള്‍ക്ക് ഓട്ടോട്രാക്ഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ. സുരേഷ് ബാബു, മധു കൃഷ്ണന്, ഡോ. വൈനി ഗോപി എന്നിവര്‍ നേതൃത്വം നല്കി.
കോളജിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികള്‍ക്ക് രണ്ടുദിവസത്തെ ട്രെയിനിംഗ് നല്കിയതിനുശേഷം അവരുടെ സഹകരണത്തോടെയായിരിക്കും ഗ്രീന്‍ ഓഡിറ്റ് നടത്തപ്പെടുന്നത്.