ചങ്ങനാശേരി നഗരപരിധിയിലെ സ്കൂളുകളില്‍ മാലിന്യസംസ്കരണത്തിനു പദ്ധതി
1515688
Wednesday, February 19, 2025 6:37 AM IST
ചങ്ങനാശേരി: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി നഗരസഭാ പരിധിയിലുള്ള സ്കൂളുകള്‍ക്ക് മാലിന്യസംസ്കരണ ഉപാധികള്‍ വിതരണം ചെയ്തു.
ഗവ. മോഡല്‍ ഹൈസ്കൂളില്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ടെസ വര്‍ഗീസ്, എല്‍സമ്മ ജോബ്, രാജു ചാക്കോ, കുഞ്ഞുമോള്‍ സാബു, ക്ലീന്‍ സിറ്റി മാനേജര്‍ എം. മനോജ് ഹെഡ്മിസ്ട്രസ് ശ്രീജ എസ്. എന്നിവര്‍ പ്രസംഗിച്ചു.