അനുമോദിച്ചു
1515685
Wednesday, February 19, 2025 6:27 AM IST
ബ്രഹ്മമംഗലം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽനിന്നു മാനുസ്ക്രിപ്റ്റോളജിയിൽ ഡോക്ടറേറ്റ് നേടിയ ബ്രഹ്മമംഗലം പുത്തൻകാലായിൽ ഡോ. ശ്രീരേഖ ജയദാസിനെ യൂത്ത് കോൺഗ്രസ് ചെമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് ജോർജുകുട്ടി ഷാജി അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. കൃഷ്ണകുമാർ ഷാൾ അണിയിച്ച് അനുമോദിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്. ജയപ്രകാശ്, രാഗിണി ഗോപി, രമണി മോഹൻദാസ്, കെ.ഡി. രവി, ഗൗതം ഗോപകുമാർ, ജയദാസ് ഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു.