മോഷണക്കേസിലെ പ്രതി 29 വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍
1513137
Tuesday, February 11, 2025 6:42 AM IST
ചങ്ങനാശേരി: മോഷണക്കേസിലെ പ്രതി 29 വര്‍ഷങ്ങള്‍ക്കുശേഷം പിടിയിലായി. വാഴപ്പള്ളി മോര്‍ക്കുളങ്ങര ഭാഗത്ത് പുതുപ്പറമ്പില്‍ ശോഭരാജ് എന്നു വിളിക്കുന്ന മധു (56) വാണ് ചങ്ങനാശേരി പോലീസിന്റെ പിടിയിലായത്. 1996ല്‍ കാറില്‍നിന്നു സ്വര്‍ണവും സ്റ്റീരിയോ സെറ്റും മോഷ്ടിച്ച കേസില്‍ ചങ്ങനാശേരി പോലീസ് ഇയാളെ പിടികൂടിയിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐപിഎസിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എ.കെ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തെരച്ചിലിലാണ് ഇയാളെ കൊല്ലത്തുനിന്നു പിടികൂടിയത്.
സ്റ്റേഷന് എസ്ഐ സന്ദീപ് ജെ., സിപിഒമാരായ ജയകുമാര്‍ കെ., ദിലീപ് സി. എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.