മണർകാട് കത്തീഡ്രലിൽ മൂന്നു നോമ്പാചരണം ഇന്നു മുതൽ 13 വരെ
1512792
Monday, February 10, 2025 6:20 AM IST
മണർകാട്: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ മൂന്നു നോമ്പാചരണം ഇന്നു മുതൽ 13 വരെ നടത്തും. ഇന്നു രാവിലെ 10.30ന് ധ്യാനപ്രസംഗം- ഫാ. പോൾ വർഗീസ് വെള്ളാപ്പള്ളിൽ, 11.30ന് ഉച്ചനമസ്കാരം.
നാളെ രാവിലെ 10.30ന് ധ്യാനപ്രസംഗം- ഫാ. എബിൻ വേലംകാലാ, 11.30ന് ഉച്ചനമസ്കാരം. 12ന് രാവിലെ 10.30ന് ധ്യാനപ്രസംഗം - ഡീക്കൻ ജോൺസ് കോട്ടയിൽ, 11.30ന് ഉച്ചനമസ്കാരം. 13ന് രാവിലെ ഏഴിന് നടക്കുന്ന വിശുദ്ധ കുർബാനയോടെ മൂന്നു നോമ്പാചരണം സമാപിക്കും.