അയ്യപ്പഭക്തന്റെ ബാഗ് കീറി മോഷണം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
1512813
Monday, February 10, 2025 6:37 AM IST
എരുമേലി: എരുമേലിയിൽ തീർഥാടകന്റെ തോൾസഞ്ചി കീറി പണം മോഷണം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശിയായ ഈശ്വരൻ (24) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം ആറിന് പരാതി ഒന്നോടുകൂടി എരുമേലി കൊച്ചമ്പലത്തിൽനിന്നു ദർശനം നടത്തിവരുന്ന സമയം ഇയാൾ അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന 27,000 രൂപ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
പരാതിയെത്തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്നു നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് തമിഴ്നാട്ടിൽനിന്നു പിടികൂടി. എരുമേലി സ്റ്റേഷൻ എസ്ഐ രാജേഷ്, സിപിഒമാരായ മനോജ്, ബോബി, അരുൺരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇയാൾക്ക് എരുമേലി സ്റ്റേഷനിൽ മോഷണക്കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.