കുറുപ്പന്തറ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് : വൃത്തിയായി സൂക്ഷിച്ചൂടേ...?
1513123
Tuesday, February 11, 2025 6:37 AM IST
കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്തിന്റെ കുറുപ്പന്തറ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് വൃത്തിഹീനമായ നിലയില്‍. യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന കംഫര്‍ട്ട് സ്റ്റേഷന് വൃത്തിഹീനമായി കിടക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കംഫര്‍ട്ട് സ്റ്റേഷനില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയാണെന്ന് പ്രദേശത്തെ വ്യാപാരികള്‍ പറയുന്നു.
കംഫര്‍ട്ട് സ്റ്റേഷന് വൃത്തിയായി സൂക്ഷിക്കേണ്ടത് പഞ്ചായത്ത് അധികൃതരുടെ ഉത്തരവാദിത്വമാണ്. കുറുപ്പന്തറ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയതോടെ ദിവസവും ധാരാളം യാത്രക്കാർ ഇവിടെയെത്തുന്നുണ്ട്. യാത്രക്കാര്‍ക്കു പുറമേ സ്റ്റാന്‍ഡിലെ കച്ചവടക്കാരും പ്രാഥമിക ആവശ്യങ്ങള്‍ക്കായി കംഫര്‍ട്ട് സ്റ്റേഷല്‍ ഉപയോഗിക്കുന്നുണ്ട്.