യുവാവിനെ പാറക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി
1512828
Monday, February 10, 2025 11:36 PM IST
കങ്ങഴ: ഉപയോഗശൂന്യമായ പാറക്കുളത്തിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പത്തനാട് കൊച്ചുപറമ്പിൽ കെ.കെ. സജിയുടെ മകൻ സച്ചിൻ സജിയാണ് (22) മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ പരിസരവാസികളാണ് മൃതദേഹം കണ്ടത്.
ശനിയാഴ്ച രാവിലെ 11ന് സച്ചിൻ പാറക്കുളത്തിന്റെ സമീപത്തേക്ക് നടന്നു പോകുന്നത് സമീപത്തെ സിസിടിവി ദൃശ്യത്തിലുണ്ട്. പിന്നീട് വിവരമൊന്നും ലഭിച്ചിരുന്നില്ല. പാമ്പാടിയിൽനിന്നും അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അമ്മ: മിനി. സഹോദരങ്ങൾ: സനൽ, സൗമ്യ. സംസ്കാരം പിന്നീട്.