ജോബി ജെയ്ക്ക് ജോര്‍ജ് ചെയർമാൻ റോയി പി. ജോര്‍ജ് ജനറൽ കൺവീനർ
1512797
Monday, February 10, 2025 6:20 AM IST
കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജൺ ചെയര്‍മാനായി ജോബി ജെയ്ക്ക് ജോര്‍ജിനെയും (കോട്ടയം) ജനറല്‍ കണ്‍വീനറായി റോയി പി. ജോര്‍ജിനെയും (ചെങ്ങളം) തെരഞ്ഞെടുത്തു. കുരുവിള വര്‍ഗീസ് കുഴിമറ്റം (വൈസ് ചെയര്മാന്), കണ്‍വീനര്‍മാരായി ജോസ് പുന്നൂസ് ചിങ്ങവനം (ട്രെയിനിംഗ് ആന്‍ഡ് ലീഡര്‍ഷിപ്പ്), കുര്യാക്കോസ് തോമസ് വാകത്താനം (മിഷന് ആന്‍ഡ് ഡെവലപ്മെന്റ്),
സജി ജെയിംസ് ഏറ്റുമാനൂര്‍ (യൂത്ത്, വുമന്‍ ആന്‍ഡ് ചില്‍ഡ്രണ്‍ കണ്‍സേണ്‍), വിനോജ് കെ. ജോര്‍ജ് കൊല്ലാട് (സ്പോട്സ് ആന്‍ഡ് ഗെയിംസ്), ബെന്നി കെ. പൗലോസ് വാഴൂര്‍ (മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍) എന്നിവരെയും തെരഞ്ഞെടുത്തു.
നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് വൈഎംസിഎ ഡല്‍ഹിയുടെ ആഭിമുഖ്യത്തില്‍ അഡ്ഹോക്ക് കമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പില്‍ നാഷ്ണല്‍ ജനറല്‍ സെക്രട്ടറി എന്‍.വി. യല്‍ദോ വരണാധികാരിയായിരുന്നു.
ദേശീയ ട്രഷറര്‍ റെജി ജോര്‍ജ്, റീജണ്‍ സെക്രട്ടറി ഡേവിഡ് സാമുവല്‍ എന്നവര്‍ ഉപവരണാധികാരികളായിരുന്നു. തുടര്‍ന്നു ചേര്‍ന്ന അനുമോദനസമ്മേളനത്തില്‍ ടി.എം. നവീന്‍ മാണി, റെജി മണര്‍കാട്, രഞ്ജു കെ. മാത്യു, ലിജോ പാറെക്കുന്നുംപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.