വനിതാ തടവുകാര്‍ക്ക് പാചക പരിശീലനം
1513119
Tuesday, February 11, 2025 6:27 AM IST
കോട്ടയം: ജില്ലാ ജയിലിലെ വനിതാ തടവുകാര്‍ക്കായി നടത്തുന്ന പാചക പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഡിസ്ട്രിക്ട് സങ്കല്പ് ആന്‍ഡ് ഹബ്ബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസ് എന്നിവ സംയുക്തമായി ജില്ലാ ജയിലുമായി ചേര്‍ന്നാണ് പരിശീലനം നല്‍കുന്നത്.
വനിതാ തടവുകാരെ സ്വയം പര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാരംഭിച്ച പരിപാടി കോട്ടയം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് ജഡ്ജി എം. മനോജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജയിലില്‍ നടന്ന ചടങ്ങില്‍ ജയില്‍ സൂപ്രണ്ട് വി.ആര്. ശരത് അധ്യക്ഷത വഹിച്ചു.
എസ്ബിഐ റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗിന്റെ (ആര്എസ്റ്റി) നേതൃത്വത്തിലാണ് പരിശീലനം. ജില്ലാ ജയിലിലെ ഒന്‍പതു വനിത തടവുകാര്‍ക്കാണ് പരിശീലനം. പലതരം ജ്യൂസുകള്‍, സ്നാക്സ്, ബിരിയാണി എന്നിവയുടെ നിര്‍മാണത്തിനാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. 15 വരെയാണ് പരിശീലനം.