ഉഴവൂർ പള്ളിക്കവലയിൽ ബസ് കാത്തിരിപ്പു കേന്ദ്രം തുറന്നു
1512594
Sunday, February 9, 2025 11:54 PM IST
ഉഴവൂർ: പള്ളിക്കവലയിൽ എംഎൽഎ ഫണ്ട് വിനിയോഗിച്ച് നിർമാണം പൂർത്തീകരിച്ച ബസ് കാത്തിരിപ്പു കേന്ദ്രം നാടിന് സമർപ്പിച്ചു. മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചത്.
നാടിന്റെ വികസനത്തിനായി പ്രയ്നിച്ച ഡോ. കെ.ആർ. നാരായണൻ, ജോസഫ് ചാഴികാടൻ, ഇ.ജെ. ലൂക്കോസ് എന്നിവരുടെ ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
ഉദ്ഘാടനസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ന്യൂജെന്റ് ജോസഫ് അധ്യക്ഷത വഹിച്ചു. സെന്റ് സ്റ്റീഫൻസ് ഫൊറാന പള്ളി വികാരി ഫാ. അലക്സ് ആക്കപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഉഴവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ. രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജു പി. ബെന്നി, ബിനു ജോസ് തൊട്ടിയിൽ, ജോണിസ്. പി. സ്റ്റീഫൻ, കെ.എം. തങ്കച്ചൻ, ജസീന്ത പൈലി, സുരേഷ് വി.ടി, സിറിയക് കല്ലട, ഏലിയാമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ, പ്രകാശ് വടക്കേൽ, സജി ചിരട്ടോലിക്കൽ, സൈമൺ ഒറ്റത്തങ്ങാടി, സ്റ്റീഫൻ ചേട്ടിക്കൽ, ജോസ് തൊട്ടിയിൽ, മോഹനൻ അലകുളത്തിൽ, പി.പി. ബെന്നി, അജോ അപ്പച്ചൻ, കെ.കെ. ജോസ് തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.