പ്രതിഷേധപ്രകടനവും ധർണയും
1512878
Tuesday, February 11, 2025 12:05 AM IST
പൊൻകുന്നം: സംസ്ഥാന ബജറ്റിൽ പെൻഷൻകാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പൊൻകുന്നം സബ് ട്രഷറിക്കു മുമ്പിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രകടനവും ധർണയും നടത്തി. കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവ്യർ മൂലകുന്ന് യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.എം. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പി.എൻ. ദാമോദരൻ പിള്ള, സംസ്ഥാന കൗൺസിൽ അംഗം വി.ആർ. മോഹനൻപിള്ള, യൂണിറ്റ് സെക്രട്ടറി ജോസഫ് മാത്യു, ജയിംസ് ഡൊമിനിക്, കെ.എസ്. അഹമ്മദ് കബീർ, ജോസഫ് ജെ. കുന്നപ്പള്ളി, പി.ഐ. കൃഷ്ണൻകുട്ടി, ഡി. ഹെർബർട്ട്, ടി.എ. അബ്ദുൾ നാസർ, ബെന്നി തോമസ്, ടി.എം. ഹനീഫ, ഒ.എ. റഷീദ് എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ അരാജകത്വം സൃഷ്ടിക്കുന്നതാണെന്നു കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് അസോസിയേഷന് മുണ്ടക്കയം യൂണീറ്റ് കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ തെറ്റായ നിലപാടിനെതിരേ അസോസിയേഷന്റെ നേതൃത്വത്തില്‍ മുണ്ടക്കയം സബ് ട്രഷറി ഓഫീസിനു മുന്നില്‍ കൂട്ട ധര്‍ണ നടത്തി. ഇടുക്കി ഡിസിസി അംഗം നൗഷാദ് വെംബ്ലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജെ. ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ബി. റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി.