മോന്‍സ് ജോസഫ് എംഎല്‍എ വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തുന്നുവെന്ന് യൂത്ത് ഫ്രണ്ട്-എം
1512825
Monday, February 10, 2025 10:43 PM IST
കുറവിലങ്ങാട്: ദക്ഷിണേന്ത്യയിലെ പ്രഥമ സയന്‍സ് സിറ്റിയുടെ വികസനത്തിനു സംസ്ഥാന ബജറ്റില്‍ 25 കോടി രൂപ വകയിരുത്തിയതില്‍ മോന്‍സ് ജോസഫ് എംഎല്‍എ വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തുകയാണെന്നു യൂത്ത് ഫ്രണ്ട്-എം കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് ബിബിന്‍ വെട്ടിയാനിക്കല്‍ ആരോപിച്ചു.
2004ല്‍ ജോസ് കെ. മാണി എംപിയായിരിക്കേ കേന്ദ്രമന്ത്രിസഭയില്‍ നടത്തിയ ഇടപെടലുകളാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായി കുറവിലങ്ങാട്ട് സയന്‍സ് സിറ്റി ലഭ്യമാക്കിയത്. എംപിയുടെ നിരന്തരമായ ഇടപെടലുകളാണ് സംസ്ഥാന ബജറ്റില്‍ 25 കോടി രൂപ അനുവദിക്കപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.