മുനിസിപ്പൽ വാർഡുകളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച നടപടി പിൻവലിക്കണം: തിരുവഞ്ചൂർ
1512794
Monday, February 10, 2025 6:20 AM IST
ഗാന്ധിനഗർ: മുനിസിപ്പൽ വാർഡുകളിൽ നടത്തേണ്ട വികസന പദ്ധതികൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
നിയോജകമണ്ഡലത്തിലെ യുഡിഎഫ് വാർഡ് കൺവൻഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വാർഡ് പ്രസിഡന്റ് ഷോബി ലൂക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡിസിസി സെക്രട്ടറി എം.പി. സന്തോഷ് കുമാർ, പ്രിൻസ് ലൂക്കോസ്, എസ്. രാജീവ്, ജയചന്ദ്രൻ ചീരോത്ത്, സാബു മാത്യു എന്നിവർ പ്രസംഗിച്ചു.