തെരുവുനായശല്യം വർധിച്ചു
1513116
Tuesday, February 11, 2025 6:27 AM IST
കൈപ്പുഴ: കൈപ്പുഴ കുരിശുപള്ളിക്കു സമീപം കല്ലുവേലി റോഡിൽ തെരുവുനായ ശല്യം. ഈ റോഡ് വഴി അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ കാൽനട യാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും ഭീഷണിയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പ്രദേശവാസിയായ സജിയുടെ ഭാര്യ ഷൈനിയെ തെരുവുനായ കടിച്ചതിനെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ബൈക്ക് യാത്രക്കാരനായ യുവാവിനു നേരേ നായ ഓടിയടുത്തതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞ് അപകടമുണ്ടാ യി. നായയെ പിടികൂടുന്നതിന് പഞ്ചായത്ത് അധികൃതർ ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.