നാടൊന്നിച്ചപ്പോൾ നടപ്പുവഴി ‘ഉമ്മൻ ചാണ്ടി’ റോഡായി
1513121
Tuesday, February 11, 2025 6:27 AM IST
കൂരോപ്പട: പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിൽ ളാക്കാട്ടൂര്‍ കവലയ്ക്കുസമീപം പതിറ്റാണ്ടുകളായുള്ള നടപ്പ് വഴി റോഡായി നവീകരിച്ചു. പൊതുപ്രവര്‍ത്തകനായ ഹരി ചാമക്കാല ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലംവിട്ടു നല്‍കിയാണ് റോഡ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. സമീപവാസികളായവരും റോഡിനു സ്ഥലം നല്കി. ഉടന്‍തന്നെ റോഡ് വെട്ടിത്തുറക്കുകയും ചെയ്തു. റോഡിന് ഉമ്മന്‍ ചാണ്ടി റോഡ് എന്നു നാമകരണം ചെയ്യുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു, മനോജ് പി. നായര്‍, ഹരി ചാമക്കാലാ തുടങ്ങിയവര്‍ ചേര്‍ന്ന് ചാണ്ടി ഉമ്മന്‍ നൽകിയ നിവേദനത്തെത്തുടർന്ന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ അനുവദിച്ചതിനെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്തു റോഡ് ഗതാഗതയോഗ്യമാക്കി.
റോഡിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാധാ വി. നായര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങളായ ഗോപി ഉല്ലാസ്, അനില്‍ കൂരോപ്പട, സന്ധ്യാ സുരേഷ്, മനോജ് പി. നായര്‍, ഹരി ചാമക്കാലാ തുടങ്ങിയവര്‍ പ്രസംഗിച്ചു.