ചിറ്റാര്‍-ആമേറ്റുപള്ളി-ഇരട്ടയാനി റോഡ് തകര്‍ന്നു
1512824
Monday, February 10, 2025 10:43 PM IST
പാലാ: കരൂര്‍ പഞ്ചായത്തിലെ ചിറ്റാര്‍-ആമേറ്റുപള്ളി -ഇരട്ടയാനി റോഡ് തകര്‍ന്നിട്ട് നാലു വര്‍ഷമായിട്ടും അധികൃതര്‍ അനാസ്ഥ തുടരുന്നു. റോഡിന്റെ ദുരവസ്ഥ കാരണം പ്രദേശവാസികള്‍ ദുരിതത്തിലാണ്.
ചിറ്റാര്‍ പള്ളി, എല്‍പി സ്കൂള്‍, കോണ്‍വെന്റ് എന്നിവയുടെ സമീപത്തുകൂടി വലവൂര്‍ ട്രിപ്പിള്‍ ഐടിയിലേക്ക് പാലായില്‍നിന്നു പോകാനുപകരിക്കുന്ന പ്രധാന റോഡാണിത്. കാല്‍നടയാത്ര പോലും പറ്റാത്ത വിധം റോഡ് തകര്‍ന്നിട്ടും ജനപ്രതിനിധികള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എട്ടു മീറ്റര്‍ വീതിയുള്ള റോഡ് എത്രയും വേഗം പിഎംജിവൈഎസ് സ്കീമില്‍പ്പെടുത്തി നിലവാരത്തില്‍ ടാര്‍ ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.