പെന്ഷന് പരിഷ്കരണം സര്‍ക്കാര്‍ അട്ടിമറിക്കുന്നു: കെഎസ്എസ്പിഎ
1513133
Tuesday, February 11, 2025 6:42 AM IST
ചങ്ങനാശേരി: സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും പരിഷ്കരിക്കാനുള്ള കമ്മീഷനെ നിയമിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്എസ്പിഎ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെന്ഷന് ട്രഷറിക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് വി.ഐ. ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി കേരള കോണ്‍സ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി പി.ജെ. ആന്റണി മുഖ്യപ്രഭാഷണം നടത്തി. സുരേഷ് രാജു, ഡോ. ബാബു സെബാസ്റ്റ്യന്‍, ബേബി ഡാനിയല്‍, പരിമള്‍ ആന്റണി, ടി.എസ്. ഉണ്ണികൃഷ്ണന് നായര്‍, സന്തോഷ്, കെ. ദേവകുമാര്‍, ടോമി ജോസഫ്, ജോസ് ഫ്രാന്‍സിസ്, പി.ഒ. പാപ്പച്ചന്, പി.പി. സേവ്യര്‍, ടി.എ. അബ്ദുള്‍ സമദ്,, വി.എ. ബഷീര്‍, കെ.എം. ജോബ്, തോമസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.