സെന്റ്ഗിറ്റ്സിൽ അഖിലേന്ത്യ എന്‍ജിനിയറിംഗ് പ്രോജക്ട് പ്രദര്‍ശനം
1512796
Monday, February 10, 2025 6:20 AM IST
കോട്ടയം: സൃഷ്ടി അഖിലേന്ത്യ എന്‍ജിനിയറിംഗ് പ്രോജക്ട് പ്രദര്‍ശനം 24, 25 തീയതികളില്‍ സെന്റ്ഗിറ്റ്സ് എന്‍ജിനീയറിംഗ് കോളജ് കാമ്പസില്‍ നടക്കും. കേരള സ്റ്റാര്‍ട്ട് അപ് മിഷന്, ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഇന്നൊവേഷന് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനവും മത്സരവും നടക്കുക.
സെന്റ്ഗിറ്റ്സ് ഐഇഡിസി, സെന്റ്ഗിറ്റ്സ് സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് എന്നിവയുമായി സഹകരിച്ചാണ് സൃഷ്ടി സംഘടിപ്പിക്കുന്നത്.
സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കംപ്യുട്ടര്‍ സയന്‍സ്, കെമിക്കല്‍, ഫുഡ് ടെക്നോളജി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, അനലറ്റിക്കല്‍, റോബോട്ടിക്സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഹെല്‍ത്ത് കെയര്‍, ഹ്യൂമന്‍ സെന്‍ട്രിക് ഡിസൈന്‍, തുടങ്ങിയ വിഭാഗങ്ങളിലായി അഞ്ച് ലക്ഷം രൂപയോളം സമ്മാനത്തുകയുള്ള അവാര്‍ഡുകള്‍ക്കായി പ്രോജക്ടുകള്‍ മത്സരിക്കും.
പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി രണ്ടു ദിവസത്തെ പ്രദര്‍ശനം കാണാം. സൃഷ്ടി പ്രദര്‍ശനത്തില്‍ പ്രോജക്ടുകള്‍ സമര്‍പ്പിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കും കോളജുകള്‍ക്കും വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം.
www.srishti. sain tgits.in, 8606432966.