സംസ്ഥാന ബജറ്റ്: പ്രഖ്യാപനങ്ങള്‍ പ്രഹസനമെന്ന് യുഡിഎഫ്
1512814
Monday, February 10, 2025 6:37 AM IST
ചങ്ങനാശേരി: സംസ്ഥാന ബജറ്റില്‍ ചങ്ങനാശേരി നിയോജക മണ്ഡലത്തിന് പ്രഖ്യാപിച്ച പദ്ധതികള്‍ വെറും പ്രഹസനമെന്ന് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി. മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ നടപ്പാക്കാതെ എംഎല്‍എ കോടികളുടെ കണക്കു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. ജനറല്‍ ആശുപത്രിയില്‍ നാലു വര്‍ഷമായി വിവിധ ഘട്ടങ്ങളായി 100 കോടിയോളം രൂപ പ്രഖ്യാപിച്ചെങ്കിലും യാതൊരു പ്രവൃത്തിയും ഇവിടെ നടന്നിട്ടില്ല.
മുന്‍ ബജറ്റ് പദ്ധതികളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പല റോഡുകളും തകര്‍ന്ന യാത്രാക്ലേശം തുടരുകയാണ്. ജനങ്ങളെ കണ്ണടച്ചിരുട്ടാക്കാനാണ് ജോബ് മൈക്കിള്‍ എംഎല്‍എ ശ്രമിക്കുന്നതെന്നും യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.