കു​​റി​​ച്ചി: ഇ​​ത്തി​​ത്താ​​നം കാ​​ര്‍​ഗി​​ല്‍ കേ​​ന്ദ്രീ​​ക​​രി​​ച്ച് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ഇ​​ത്തി​​ത്താ​​നം എ​​ക്‌​​സ് സ​​ര്‍​വീ​​സ്‌​​മെ​​ന്‍ സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കു​റി​ച്ചി പ​​ഞ്ചാ​​യ​​ത്തി​​ലെ വി​​വി​​ധ വാ​​ര്‍​ഡു​​ക​​ളി​​ലെ നി​​ര്‍​ധ​​ന രേ​​ഗി​​ക​​ള്‍​ക്ക് സ​​ഹാ​​യ​​ധ​​നം കൈ​​മാ​​റി.

സൊ​​സൈ​​റ്റി പ്ര​​സി​​ഡ​ന്‍റ് വി.​​കെ. അ​​നി​​ല്‍​കു​​മാ​​ര്‍ വെ​​ള്ളി​​ക്ക​​ര​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന യോ​​ഗ​​ത്തി​​ല്‍ വ​​ര്‍​ക്കിം​​ഗ് സെ​​ക്ര​​ട്ട​​റി ജോ​​സ​​ഫ് മാ​​മ്പ​​ള്ളി, ട്ര​​ഷ​​റ​​ര്‍ ശി​​വ​​രാ​​ജ് കു​​റു​​പ്പ്, സൊ​​സൈ​​റ്റി അം​​ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.