വന്യജീവി ആക്രമണം: നടപടി ആവശ്യപ്പെട്ട് പാസ്റ്ററൽ കൗൺസിൽ
1512883
Tuesday, February 11, 2025 12:05 AM IST
കാഞ്ഞിരപ്പള്ളി: വന്യജീവി ആക്രമണത്തിൽ നിരപരാധികളുടെ ചോര വീഴുന്നത് അനുദിനം വർധിച്ചിട്ടും ഉത്തരവാദിത്തപ്പെട്ടവർ തുടരുന്ന നിസംഗത ആശങ്കാജനകമാണ് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ജൂബി മാത്യു കുറ്റപ്പെടുത്തി.
കൊല്ലപ്പെടുന്ന ഓരോ മനുഷ്യജീവനും കേവലം നഷ്ടപരിഹാരത്തുക നൽകി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയുന്ന രീതി തിരുത്താൻ സർക്കാർ തയാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യ ജീവനുകൾക്ക് പുല്ലുവിലപോലും കൽപ്പിക്കാതെ മുന്നോട്ടുപോകുന്ന മനുഷ്യത്വഹീനരുടെ വകുപ്പായി വനംവകുപ്പ് മാറിയിരിക്കുന്നു. മനുഷ്യരുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാൻ സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.