തീരസംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു
1512877
Tuesday, February 11, 2025 12:05 AM IST
കണ്ണിമല: കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ഇടത്തിനകംപടി-ഉറുമ്പില്‍ പാലം റോഡിന്റെ ആനിക്കുഴി ഭാഗത്തെ തീരസംരക്ഷണഭിത്തി ഉദ്ഘാടനം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ നിര്‍വഹിച്ചു.
സംസ്ഥാന മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മുഖേന അനുവദിച്ച 17.30 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. വാര്‍ഡംഗം ബിന്‍സി മാനുവല്‍ അധ്യക്ഷത വഹിച്ചു. മൈനര്‍ ഇറിഗേഷന്‍ ഓവര്‍സിയര്‍ സന്ധ്യ, കേരള കോണ്‍ഗ്രസ്-എം വാര്‍ഡ് പ്രസിഡന്റ് അജി വെട്ടുകല്ലാംകുഴി, കണ്ണിമല സഹകരണബാങ്ക് ഭരണസമിതിയംഗം ബോസ് ഉറുമ്പില്‍, തങ്കച്ചന് കാരയ്ക്കാട്ട്, ബേബിച്ചന് പ്ലാക്കാട്ട്, റെജി കുളങ്ങര, മാത്യൂസ് വെട്ടുകല്ലാംകുഴി, റെജി പൊട്ടംപ്ലാക്കല്‍, സൂസന് ചീങ്കല്ലേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.