കോയിത്തുരുത്തില്പ്പടി-കുന്നുംപുറം റോഡിനു ശാപമോക്ഷം
1513122
Tuesday, February 11, 2025 6:27 AM IST
കിടങ്ങൂര്‍: പഞ്ചായത്ത് 4-ാം വാര്‍ഡിലെ കോയിത്തുരുത്തില്പ്പടി-കുന്നുംപുറം റോഡിനു ശാപ മോക്ഷമാകുന്നു. നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെ യാഥാര്‍ഥ്യമാകുന്നത്.
50 വര്‍ഷം മുന്‍പ് റോഡ് നിര്‍മിക്കുകയും ടാറിംഗ് നടത്തുകയും ചെയ്തിരുന്നെങ്കിലും വീതിക്കുറവും വളവുകളും കയറ്റങ്ങളും മൂലം വാഹന ഗതാഗതം ദുഷ്കരമായിരുന്നു. മിക്കവരും വാഹനങ്ങള്‍ മെയിന്‍ റോഡിലിട്ടു നടന്നു പോകുകയാണു ചെയ്തിരുന്നത്. പ്രദേശത്തെ വീടുകളില്‍ മരണങ്ങള് നടക്കുമ്പോള്‍ വാഹനങ്ങളിലെത്തിപ്പെടാന് സാധിക്കാത്തതിനാല്‍ മൃതദേഹം ഓഡിറ്റോറിയത്തിലും മറ്റും പൊതുദര്‍ശനത്തിനു വയ്ക്കേണ്ട സാഹചര്യമാണുണ്ടായിരുന്നത്.
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച തുക ഉപയോഗിച്ച് റോഡിന്റെ വീതി കൂട്ടുകയും സംരക്ഷണ ഭിത്തി നിര്‍മിക്കുകയും ഒന്നര മീറ്റര്‍ മണ്ണിട്ടുയര്‍ത്തി കയറ്റം കുറയ്ക്കുകയും ചെയ്യും. സെന്റ് ജോസഫ്സ് മഠത്തിന്റെയും നാട്ടുകാരു ടെയും ഏക ആശ്രയമാണ് റോഡ്. ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.