അനാഥാലയത്തിന്റെ ഭൂമി കൈയേറിയ സംഭവം: ആര്‍ഡിഒ സ്ഥലം സന്ദര്‍ശിച്ചു
1513128
Tuesday, February 11, 2025 6:37 AM IST
പാലാ: ദയാഭവന്റെ ഭൂമി കൈയേറാനുള്ള സ്വകാര്യ വ്യക്തിയുടെ നീക്കം വിവാദമായതിനെത്തുടര്‍ന്ന് ഇന്നലെ ആര്‍ഡിഒ സ്ഥലം സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
തുടര്‍ന്ന് ഇരു കക്ഷികളെയും തന്റെ ചേംബറില്‍ വിളിച്ചുവരുത്തി ചര്‍ച്ചകള്‍ക്കുശേഷം പ്രശ്നപരിഹാരം നിര്‍ദേശിച്ചു.
സ്വകാര്യ വ്യക്തി പൊളിച്ച ദയാഭവന്റെ മതില് അതേ സ്ഥലത്ത് പുനര്‍നിര്‍മിച്ചു നല്‍കാനും കൈയേറ്റ ശ്രമം ഉപേക്ഷിക്കാനും ധാരണയായി. നഗരസഭാ ചെയര്മാന് ഷാജു വി. തുരുത്തനും നിരവധി രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.