ലോക കാൻസർ ദിനം: സ്നേഹവിരുന്നൊരുക്കി നവജീവൻ ട്രസ്റ്റ്
1513115
Tuesday, February 11, 2025 6:27 AM IST
ഗാന്ധിനഗര്‍: ലോക കാന്‍സര്‍ ദിനത്തോടനുബന്ധിച്ചു കോട്ടയം മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗത്തില്‍ സ്നേഹവിരുന്നൊരുക്കി നവജീവന്‍ ട്രസ്റ്റ്. കാന്‍സര്‍ വിഭാഗത്തിലെ കിടപ്പുരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് നവജീവന്‍ ട്രസ്റ്റി പി.യു. തോമസിന്റെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ സദ്യ വിളമ്പിയത്. സദ്യവിതരണം ഓങ്കോളജി വിഭാഗം മേധാവി ഡോ. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂര്‍ നഗരസഭ മുന്‍ ചെയര്മാന് ജോയി മന്നാമലയുടെ സഹായത്തോടെയാണ് സദ്യ ഒരുക്കിയത്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. വര്‍ഗീസ് പുന്നൂസ്, ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാര്‍, ആര്‍എംഒ ഡോ. സാം ക്രിസ്റ്റി മാമ്മന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ലിജോ മാത്യു, ഡോ. അഞ്ജലി തുടങ്ങിയവര്‍ പങ്കെടുത്തു.