തകർന്ന റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു
1512795
Monday, February 10, 2025 6:20 AM IST
ഇരവുചിറ: വാകത്താനം പഞ്ചായത്തിലെ തകര്‍ന്നു കിടക്കുന്ന വിവിധ റോഡുകളുടെ ശോചനീയാവസ്ഥയെപ്പറ്റി യുവദീപ്തി എസ്എംവൈഎം ഇരവുചിറ യൂണിറ്റ് നല്കിയ കമ്മിറ്റി റിപ്പോര്ട്ടിന്മേല് റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ജനപ്രതിനിധികള്‍ക്ക് നിവേദനം നല്കാന് വികാരി ഫാ. ജയിംസ് അത്തിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ പാരീഷ് കൗണ്‍സിലില്‍ തീരുമാനിച്ചു.
യുവദീപ്തി, കെഎല്‍എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ മലങ്കോട്ട-കണ്ട്രാമറ്റം റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. ഇരവുചിറ-നെടുമറ്റം-വട്ടോലിഷാപ്പ് പടി റോഡ്, പീടികപ്പടി-കണ്ട്രാമറ്റം റോഡ്, മലങ്കോട്ട-കണ്ട്രാമറ്റം റോഡ് തുടങ്ങിയ നിരവധിയായ റോഡുകള്‍ തകര്‍ന്നു കിടക്കുകയാണ്.
പൈപ്പ് ലൈനിനു പൊട്ടിച്ച ഇരവുചിറ പള്ളി, സ്കൂള്‍ ഭാഗത്തെ റോഡുകള്‍ പൊടിപടലങ്ങള്‍ കാരണം സ്കൂള്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ദുരിതം സമ്മാനിക്കുകയാണ്. യുവദീപ്തി യൂണിറ്റ് പ്രസിഡന്റ് ടോണി ജേക്കബ്, കെഎല്‍എം യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ജയ്സന് ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.