തൈപ്പൂയക്കാവടി ഘോഷയാത്ര കണ്ണുകള്‍ക്ക് പുളകമായി
1513134
Tuesday, February 11, 2025 6:42 AM IST
ചങ്ങനാശേരി: പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി വിളക്ക് ഘോഷയാത്ര മനസുകള്‍ക്കും കണ്ണുകള്‍ക്കും പുളകമായി. വേഴയ്ക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും കിഴക്കുംഭാഗം കാവടിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കാവടി ഘോഷയാത്രയില്‍ പുരാണകഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും അകമ്പടിയായി. ആധുനിക സാങ്കേതികവിദ്യയുടെ മാസ്മരികത ദൃശ്യമാകുന്നതായിരുന്ന ഘോഷയാത്ര.
തൃപ്പൂണിത്തുറക്കാവടി, പീലിക്കാവടി, തൃശൂര്ക്കാവടി, പെരുമ്പാവൂര്ക്കാവടി, ചോറ്റിക്കാവടി, മണക്കാട് കാവടി, മയിലാട്ടം, മയൂരനൃത്തം, അര്‍ജുനനൃത്തം, ഭൂതവുംതിറയും, രഥങ്ങള്‍, കെട്ടുകാള, കണ്ണൂര്തെയ്യം, കുമ്മാട്ടി എന്നിവയുടെ അകമ്പടി ഘോഷയാത്രയ്ക്കു നിറംപകര്‍ന്നു.
പെരുന്ന പടിഞ്ഞാറ്റുംഭാഗം കാവടികമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കാവടിവിളക്ക് ഘോഷയാത്ര വാസുദേവപുരം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്നിന്നും ആരംഭിച്ചു. തൃപ്പൂണിത്തുറക്കാവടി, പീലിക്കാവടി, വിവിധ ക്ഷേത്രകലാരൂപങ്ങള്‍ എന്നിവ അകമ്പടി സേവിച്ചു.
ഇന്ന് പടിഞ്ഞാറ്റുംഭാഗം കാവടിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാവിലെ ഒന്പതിനു കുട്ടികളുടെ കാവടി. വാസുദേവപുരം ക്ഷേത്രത്തില്‍നിന്നും കാവടിഘോഷയാത്ര. കിഴക്കുംഭാഗം കാവടികമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴ്ക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍നിന്നും കുട്ടികളുടെ കാവടി. വൈകുന്നേരം നാലിന് പെരുന്ന ക്ഷേത്രാങ്കണത്തില്‍ ഗജരാജസംഗമം. ചെണ്ടമേള മത്സരം, കാവടി അഭിഷേകം.